കാലത്തിന്റെ കനിവ്
കാലത്തിന്റെ കനിവ്
വലുതെന്ന് തോന്നിയ സ്വപ്നങ്ങൾ
മണിക്കൂറുകൾക്കുള്ളിൽ മായുന്നു,
ചെറുതായ നിമിഷങ്ങൾ മാത്രം
മനസ്സിൽ നിത്യം നിലനിൽക്കുന്നു.
കാലം കനിഞ്ഞു കൈതൊടുമ്പോൾ
മണിമുത്തുകൾ പോലെ ഓർമ്മകൾ,
പാതി പറയാനാകാതെ പോകും
മറുപാതി കാറ്റിൽ ചിതറിപ്പോകും.
അഹങ്കാരമേ നാളെയില്ലെന്നു മനസ്സിലാക്കൂ,
സൗഹൃദം മാത്രം ശാശ്വതമായി തീരും.
ജീവിതയാത്ര ചെറു പാലം പോലെ,
കടന്നുപോകും, മറവിയിൽ ലയിക്കും.
ജീ ആർ കവിയൂർ
22 10 2025
( കാനഡ, ടൊറോൻ്റോ)
Comments