കവിത - ഹാലോവീൻ ഭൂതങ്ങളും കുമാട്ടിയും
കവിത - ഹാലോവീൻ ഭൂതങ്ങളും കുമാട്ടിയും
ആമുഖം
ഉത്സവങ്ങൾ നമ്മുടെ ജീവിതത്തെ വിവിധവഴികളിൽ തെളിച്ചമാകുന്നു—
പൊൻവെളിച്ചം, കളിയാടുന്ന നിഴലുകൾ, പാട്ടും നൃത്തവും.
ഇന്ത്യയിലെ ദീപാവലിയിൽ നിന്നും കാനഡയിലെ ഹാലോവീൻ വരെ,
(ഒക്ടോബർ 31 ഹാലോവീൻ ആഘോഷങ്ങൾ)
രാജ്യങ്ങളും ആചാരങ്ങളും വ്യത്യസ്തമായിരുന്നാലും,
അതുകൊണ്ടുള്ള സന്തോഷം, സ്നേഹം, മനസ്സിന്റെ ഉഷ്മാവ് എല്ലായിടത്തും ഒരുപോലെ പ്രസരിക്കുന്നു.
കവിത - ഹാലോവീൻ ഭൂതങ്ങളും കുമാട്ടിയും
ദീപാവലി തിളങ്ങും നേരം,
ഇരുള്‍ മാറും പൊൻപ്രകാശം.
വീട് നിറയും ആനന്ദമായി,
മനസിൽ തെളിക്കും സ്വപ്നപ്രകാശം.
ഹാലോവീൻ രാത്രിയിലെ നിഴലാട്ടം
കാനഡയുടെ വീഥികളിൽ,
മത്തങ്ങ ദീപങ്ങൾ തിളങ്ങുമാറേ,
കുട്ടികളുടെ ചിരി പടരും നീളെ.
ബെംഗാളിൻ ഭൂത ചതുര്ദശി,
പിതൃകൃപയുടെ സ്മൃതി ഉണർത്തൽ,
വിളക്കിൻ വെളിച്ചം പകർന്ന് പറയും.
തമിഴ്നാട്ടിൽ ആടിയുടെ ആഘോഷം
ഭക്തിഗാനങ്ങൾ മുഴങ്ങുമ്പോൾ.
ആരാധനയിൽ മനശാന്തി,
വിശ്വാസമെന്നാ പ്രാർത്ഥന.
കേരളത്തിൻ ഓണകാലം,
പൂക്കള തിമിർപ്പിലും കുളിർ നിലാവും.
കുമാട്ടി മുഖം ധരിച്ചവരായ്,
വീടുവീടുകളിൽ സന്തോഷമാരായ്.
ലോകമെങ്ങും ഉത്സവമെന്നാൽ,
ഒന്നായിരിക്കും ഹൃദയതാളം.
വ്യത്യസ്തരായി ജീവിച്ചാലും,
സ്നേഹമെത്രേ നിത്യജ്വാല.
ജീ ആർ കവിയൂർ
24 10 2025
( കാനഡ, ടൊറൻ്റോ)

Comments