ആനന്ദ നടനം

ആനന്ദ നടനം

സൂര്യകിരണം മേഘത്തിൻ വാതിലിൽ തട്ടുന്നു,  
മഴത്തുള്ളികൾ പാട്ടായി ഭൂമിയെ നനയ്ക്കുന്നു.  

കാറ്റിൻ തലോടലിൽ പൂക്കളിൽ പുഞ്ചിരി വിരിയുന്നു,  
നിലാവ് മണൽപ്പുറത്ത് നൃത്തം ചമയ്ക്കുന്നു.  

പക്ഷികളുടെ സ്വരം സ്വപ്നമായി വിളിക്കുന്നു,  
മരങ്ങൾ താളത്തിൽ സംഗീതം തീർക്കുന്നു.  

കായലിന്റെ തിരയിൽ വെയിലൊഴുകുന്നു,  
തീരത്തിൻ മണൽതരികൾ മൃദുതാളം കാട്ടുന്നു.  

നീലമഴമേഘം ചിരിയോടെ വീശുന്നു,  
പ്രപഞ്ചം മുഴുവൻ ഉണരുന്നു ആനന്ദത്തോടെ.  

ഹൃദയം അതിനൊപ്പം വീശുന്നു മെല്ലെയായ്,  
പ്രകൃതി പാടുന്നു ആനന്ദ നടനം.

ജീ ആർ കവിയൂർ
13 10 2025
(കാൻഡ, ടൊറോൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “