നിന്നെ തേടിയ വഴിയിൽ (ഗസൽ)
നിന്നെ തേടിയ വഴിയിൽ (ഗസൽ)
ഹൃദയം കണ്ടില്ല നിന്നെ തേടിയ വഴിയിൽ,
സ്വയം മറഞ്ഞു നിന്നെ തേടിയ വഴിയിൽ.
രാത്രി ഉണർന്നപ്പോൾ വെളിച്ചം പെയ്തു,
ഹൃദയം താളമിട്ടു നിന്നെ തേടിയ വഴിയിൽ.
ഓരോ ചിന്തയിലും നീയേ നിറഞ്ഞു,
ശ്വാസം മധുരമായി നിന്നെ തേടിയ വഴിയിൽ.
പാതകളിലൂടെ നടന്നിട്ടും നിൽക്കുന്നു ഞാൻ,
കാൽനട മന്ദമായി നിന്നെ തേടിയ വഴിയിൽ.
വിരഹത്തിന്റെ തീയിൽ കത്തിയിട്ടും ശാന്തി,
ഹൃദയം പുഞ്ചിരിച്ചു നിന്നെ തേടിയ വഴിയിൽ.
ജി ആർ പറയുന്നു — അതാണ് ലക്ഷ്യം,
ദൈവം കണ്ടു നിന്നെ തേടിയ വഴിയിൽ.
ജീ ആർ കവിയൂർ
17 10 2025
(കാൻഡ, ടൊറോൻ്റോ)
Comments