ഗാനം: “നിന്റെ ഓർമ്മകൾ വന്നെത്തുമ്പോൾ”

ഗാനം: “നിന്റെ ഓർമ്മകൾ വന്നെത്തുമ്പോൾ”

തിളക്കമുള്ള വസന്ത രാത്രിയിൽ
പൂക്കൾ വിരിഞ്ഞ്, പൂമ്പാറ്റകൾ പറന്നു
പക്ഷികളുടെ പാട്ടിൽ, ചന്ദ്രന്റെ പുഞ്ചിരി
നാം ചേർന്ന് നടന്നിരുന്നു ഒരുമിച്ച്

തണുത്ത ശീതകാല കാറ്റിൽ
നിന്റെ സ്നേഹം, എന്റെ ഹൃദയത്തിൽ
പുതിയ സ്വപ്നങ്ങൾ വസന്തത്തിൻ പോലെ
വീണ്ടും വിരിയുന്ന പ്രണയം കൊണ്ടുവന്നു

മഴത്തുള്ളികളിൽ നിന്റെ ഓർമ്മകൾ
തണുത്ത തണലിൽ നീ മറഞ്ഞ് നിന്നു
ഇലപൊഴിയുംകാലത്തിൻ വഴികളിൽ
നിന്റെ പാട്ടുകൾ ഓർമ്മയായി നിന്നു

മാൻ മിഴി പോലെ നിന്റെ കണ്ണുകളിൽ
എന്റെ ലോകം പൂത്തു വിരിയും പോലെ
ജീ ആർ പാടിയ ഈ ഹൃദയഗാനം
നിന്റെ സ്മിതത്തിൽ എന്നുമുണരുന്നു

ജീ ആർ കവിയൂർ
13 10 2025
(കാൻഡ, ടൊറോൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “