ഓർമ്മകളുടെ അസ്തമയം"

ഓർമ്മകളുടെ അസ്തമയം"

അപ്പൂപ്പൻ കൊച്ചു മകനായ് 
ആനയായ് കുതിരയായ് 
ആട്ടക്കാരനായ് അമരക്കാരനായി
അവസാനമയാൾ വളർന്നപ്പോൾ
അയാളൊരു മണ്ടനായ് നോക്കൂത്തിയായ്

അതിരുകൾ ഇപ്പോൾ കിടക്കയായ് മങ്ങിനിൽക്കുന്നു,
കൈകളിൽ നട്ടൊരുക്കിയ ലോകം വഴുതിപ്പോയി.
ചിരിച്ചിരുന്ന മുഖം ചുളിഞ്ഞു പോയി,
ഓർമ്മകൾ മാത്രം കട്ടിലിൻ ചുറ്റും പായുന്നു.

ആകാശം കാണാൻ കണ്ണ് തിരിയില്ല,
പുഴയും പാടവും ദൂരമായി.
കുടെ കളിച്ചവരാരും വന്നില്ല,
വന്നു നിൽക്കുന്നത് നിഴലുകളും
അവതീർക്കും മൗനവും മാത്രം.

കൈയിലൊരു പഴയ ഘടികാരം,
അത് മിണ്ടാതിരിക്കുന്നു ദിവസങ്ങളായി.
മനസ്സിൽ ആരോ വിളിക്കുന്നു —
"അപ്പൂപ്പാ, എഴുന്നേൽക്കൂ…"

പക്ഷേ, അവൻ കണ്ണ് തുറന്നത് മേഘത്തിലേക്ക്,
മന്ദഹാസത്തോടെ ഒരു നിശ്വാസം മാത്രം —
കാലം വെട്ടിനടന്ന ബാല്യത്തിന്റെ ശബ്ദം പോലെ,
അവൻ പതുക്കെ നീങ്ങി, നിശബ്ദതയിലേക്കു 
നിത്യ ശാന്തിയിലേക്ക്

ജീ ആർ കവിയൂർ
21 10 2025
( കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “