ഓർമ്മകളുടെ നനവ് (ഗസൽ)
ഓർമ്മകളുടെ നനവ് (ഗസൽ)
എൻ കണ്ണുകളിൽ നനവുണ്ടായത് എന്തിനേ,
ഓർമ്മകളിൽ നിൻ മുഖം തെളിഞ്ഞത് എന്തിനേ.(2)
പ്രഭാത കാറ്റിൽ നിൻ സുഗന്ധം വീശി,
രാത്രി മുഴുവൻ ഹൃദയം കാത്തത് എന്തിനേ.(2)
ചന്ദ്രൻ തന്നെ ചോദിച്ചു നിൻ പേരു പറയാൻ,
എൻ അധരങ്ങളിൽ നിൻ നാമമായത് എന്തിനേ.(2)
മുന്നിൽ നീ ഇല്ലെങ്കിലും ഹൃദയം തോന്നി,
നിന്റെ ചുവടുകൾ സമീപമായത് എന്തിനേ(2).
സ്വപ്നത്തിൽ നീ വന്നു ചിരിച്ചു പോയി,
എഴുന്നേറ്റപ്പോൾ കണ്ണീരായത് എന്തിനേ.(2)
ജീ.ആർ. പറയുന്നു — ഇതെല്ലാം സത്യം,
സ്നേഹത്തിൽ ഞാൻ ഒറ്റയായത് എന്തിനേ.(2)
ജീആർ കവിയൂർ
29 10 2025
(കാനഡ, ടൊറൻ്റോ)
Comments