മൂടൽ മഞ്ഞിൽ നിന്നെ കണ്ടു (ഗാനം)
മൂടൽ മഞ്ഞിൽ നിന്നെ കണ്ടു (ഗാനം)
മൂടൽ മഞ്ഞിൽ നിന്നെ കണ്ടു,
മൗനമായ് പുലരി ചിരിച്ചു.
മിഴികളിൽ നീയൊരു സ്വപ്നം,
ഹൃദയത്തിൽ രാഗം പടർന്നു. (2)
നിശബ്ദം പാടി കാറ്റ് തഴുകി,
ഓർമ്മകളാൽ മനസ്സ് നനഞ്ഞു.
വിരലുകളിൽ തുള്ളി നിലാവായ് നീ,
പാട്ടിനുള്ളിൽ ആനന്ദം പകർന്നു(2).
മൂടൽ മഞ്ഞിൽ നിന്നെ കണ്ടു,
മൗനമായ് പുലരി ചിരിച്ചു.
മിഴികളിൽ നീയൊരു സ്വപ്നം,
ഹൃദയത്തിൽ രാഗം പടർന്നു
പൂമരങ്ങളിൽ നീർതുള്ളിയായ്,
മൃദുവായ് മൊഴിഞ്ഞു “ഞാനുണ്ട്” എന്ന്.
മനസ്സിൻ വഴികളിൽ ചേർന്ന് നീ,
വാക്കുകളില്ലാതെ പ്രണയം പാടി(2).
മൂടൽ മഞ്ഞിൽ നിന്നെ കണ്ടു,
മൗനമായ് പുലരി ചിരിച്ചു.
മിഴികളിൽ നീയൊരു സ്വപ്നം,
ഹൃദയത്തിൽ രാഗം പടർന്നു
ജീ ആർ കവിയൂർ
26 10 2025
(കാനഡ, ടൊറൻ്റോ)
Comments