നിദ്രയില്ല പ്രിയേ” (ഗസൽ)
നിദ്രയില്ല പ്രിയേ” (ഗസൽ)
ഹൃദയം പറഞ്ഞീടുന്നു,നിദ്രയില്ല പ്രിയേ
കാതിൽ മുഴങ്ങുന്ന നിൻ പാട്ട് പ്രിയേ.(2)
മഞ്ഞണിഞ്ഞ ചന്ദ്രൻ നിൻ മുഖം കണ്ട് ലജ്ജിക്കുന്നു,
രാത്രിയുടെ മൗനം നിൻ വാക്കുകൾ പാടുന്നു പ്രിയേ.(2)
നിൻ രൂപം തീർത്ത ഈ മനമന്ദിരത്തിൽ
ഓരോ ശ്വാസവും നിൻ നാമം ചൊല്ലുന്നു പ്രിയേ.(2)
നിൻ ചുണ്ടിൽ വീണ പുഞ്ചിരി പൂക്കളായ്,
മഴത്തുള്ളിയിൽ മൃദുലത നിറയുന്നു പ്രിയേ.(2)
കാറ്റ് നിൻ ആഞ്ചലത്തിൽ തങ്ങി പോകുന്നു,
നിൻ ശ്വാസത്തിൻ മധുരിമയിൽ മലർന്നു പ്രിയേ.(2)
സ്വപ്നങ്ങളിൽ മാത്രം കാണുന്നേൻ ജീആർ ,
ഹൃദയം പറയുന്നു – തോറ്റുവന്നവൻ പ്രിയേ.(2)
ജീ ആർ കവിയൂർ
08 10 2025
(കാനഡ, ടൊറൻ്റോ)
Comments