നിനക്കായ് (ഗസൽ)
നിനക്കായ് (ഗസൽ)
എന്തോ തോന്നി കണ്ണ് നനഞ്ഞത് നിനക്കായ്
ഓർമ്മകളെത്തുടർന്ന് മഴ പെയ്തത് നിനക്കായ് (2)
ചന്ദ്രനും മറഞ്ഞു, നിലാവിൻ ചിരിപോലെ
നിന്റെ സാന്നിധ്യം ഹൃദയത്തിൽ തെളിഞ്ഞത് നിനക്കായ്(2)
പൂവിന്റെ സുഗന്ധം പോലും മൗനമാകും
എന്റെ എല്ലാ സ്വപ്നങ്ങളും നിറഞ്ഞത് നിനക്കായ്(2)
രാത്രികൾ കടന്നുപോയും, തനിച്ചിറങ്ങിയാലും
എന്റെ ഹൃദയം മുഴുവൻ നിറഞ്ഞത് നിനക്കായ്(2)
സ്വപ്നലോകത്തും നിന്നെ ഞാൻ തേടും
പ്രണയത്തിന്റെ എല്ലാ വരികളും നിറഞ്ഞു നിനക്കായ്(2)
ഓർമ്മകളിൽ നിന്നെ ഞാൻ കണ്ടതു, ജീ ആർ
ഹൃദയത്തിലേ വരികൾ എഴുതി നിനക്കായ്,
(2)
ജീ ആർ കവിയൂർ
19 10 2025
(കാൻഡ, ടൊറോൻ്റോ)
Comments