"മരുപച്ചയിലെ ഓർമ്മകൾ"
"മരുപച്ചയിലെ ഓർമ്മകൾ"
സുഗന്ധം പൂവിട്ട് പൊഴിയും
മനസിൻ്റെ മരുപച്ചയിൽ
കോട്ടകൾ കെട്ടിപ്പടുത്ത
കാലത്തിൻ്റെ അടയാളങ്ങൾ
വേരുന്നി നിൽക്കും ചിന്തകളിൽ
വെളുപ്പോളം ഉറങ്ങി കിടക്കും
വാക്കുകളുടെ വെൺ മേഘങ്ങൾ
അക്ഷരങ്ങൾ അക്ഷോണിയായ്
ചിതൽ പടരും മൗനത്തിനു മ്ലാനത
ഉയരും തിരമാല ശാന്തിയെ അകറ്റും
നനവാർന്ന ഓർമ്മകളുടെ തുരുത്തിൽ
സ്വഭാവർത്തിൻ മാറ്റങ്ങൾ ആഗ്രഹിക്കുന്നു
നിശ്ശബ്ദ മഴയിൽ ഹൃദയം മുങ്ങി
കാലാവസ്ഥയുടെ കണ്ണീരിൽ നിറഞ്ഞു
നിറങ്ങളില്ലാത്ത സ്വപ്നങ്ങൾ സഞ്ചരിക്കുന്നു
സമാധാനത്തിന്റെ തെളിവുകൾ തേടുന്നു
ജീ ആർ കവിയൂർ
06 10 2025
(കാനഡ, ടൊറൻ്റോ)
Comments