അമ്പലപ്പുഴ കണ്ണാ
അമ്പാടി കണ്ണാ അമ്പോറ്റി കണ്ണാ
അൻമ്പിനാൽ കാത്തിടേണ കണ്ണാ
അമ്പലപ്പുഴ കണ്ണാ അഴകുള്ള കണ്ണാ
അഴലകറ്റും ആനന്ദ കണ്ണാ (2)
അമ്മതൻ ആരോമലേ ആലില കണ്ണാ
അമ്മയുടെ അനുഗ്രഹമേ പുണ്യമെ കണ്ണാ
അംഗനമാരാം ഗോപീകൾ തൻ മാനസ ചോരനെകണ്ണാ
ആയർ കുലത്തിൻ നാഥനെ കണ്ണാ(2)
അമ്പാടി കണ്ണാ അമ്പോറ്റി കണ്ണാ
അൻമ്പിനാൽ കാത്തിടേണ കണ്ണാ
അമ്പലപ്പുഴ കണ്ണാ അഴകുള്ള കണ്ണാ
അഴലകറ്റും ആനന്ദ കണ്ണാ
അനുരാഗ മൂർത്തിയേ അമ്പിളി കണ്ണാ
ആത്മനിലാഴങ്ങളിൽ തെളിയണേ കണ്ണാ
അശ്രുക്കണങ്ങൾ ചിരിയാക്കുന്ന കണ്ണാ
ആയുസ് മുഴുവൻ തുണയായ് നില്ക്കണേ കണ്ണാ(2)
അമ്പാടി കണ്ണാ അമ്പോറ്റി കണ്ണാ
അൻമ്പിനാൽ കാത്തിടേണ കണ്ണാ
അമ്പലപ്പുഴ കണ്ണാ അഴകുള്ള കണ്ണാ
അഴലകറ്റും ആനന്ദ കണ്ണാ
ജീ ആർ കവിയൂർ
26 10 2025
(കാനഡ, ടൊറൻ്റോ)
Comments