കണ്ണനോട് ചേരാൻ (ഭജന)
കണ്ണനോട് ചേരാൻ (ഭജന)
ഗമിക്കുന്നു മോക്ഷത്തിനായ് നിന്നരികിൽ
ഗൽഗത ചിത്തനായി കേൾപ്പു നിന്നോടായ്
ഗതി വികഗതികൾ കാണുമ്പോൾ ചോദിപ്പു
ഗഗന ശ്യാമ വർണ്ണാ, എത്ര ജന്മങ്ങൾ വേണം(2)
ഹരേ ഹരേ മാധവാ! ഹരേ ഹരേ ഗോപാലാ!
മനമെന്നാലും നിനക്കായ്, ഹരേ കൃഷ്ണാ മാധവാ!
നീ കട്ടുണ്ട വെണ്ണയായ് മാറാനും
നിൻ ചുണ്ടോട് ചേർന്ന് മുരളിക ആവാനും
നിന്നരികിൽ നിൽക്കും കറ്റക്കിടാവാകാനും
നിൻ കേശത്തിൽ അമരും മയിൽപ്പീലി യാകാനും(2)
ഹരേ ഹരേ മാധവാ! ഹരേ ഹരേ ഗോപാലാ!
മനമെന്നാലും നിനക്കായ്, ഹരേ കൃഷ്ണാ മാധവാ!
കൊതിയേറെ ഏറുന്നു നിൻ മായാ വലയത്തിൽ
കാട്ടിലൂടെ നടക്കും, കിലുക്കിലും കിനിയാനായ്
കോലുസ്സായി മാറി നിൻ കൂടെ സഞ്ചരിക്കാൻ മോഹം
കണ്ണാ, നീയെ ശരണം, ഗോപാലകൃഷ്ണ!(2)
ഹരേ ഹരേ മാധവാ! ഹരേ ഹരേ ഗോപാലാ!
മനമെന്നാലും നിനക്കായ്, ഹരേ കൃഷ്ണാ മാധവാ!
ജീ ആർ കവിയൂർ
24 10 2025
( കാനഡ, ടൊറൻ്റോ)
Comments