എങ്ങിനെ കഴിയും (ഗസൽ)
എങ്ങിനെ കഴിയും (ഗസൽ)
പ്രിയനേ നീ ഇല്ലാതെ എങ്ങനെ കഴിയും,
വർഷ രാവുകൾ എങ്ങനെ കഴിയും (2)
ഹൃദയതാളങ്ങൾ ശൂന്യമായിരിക്കുന്നു,
നീയില്ലാ നിമിഷങ്ങളും എങ്ങിനെ കഴിയും(2)
ചന്ദ്രൻ പോലും ഏകാന്തനാണ് ഇപ്പോൾ,
മേഘങ്ങൾ പറയുന്ന കഥകൾ കേട്ടു എങ്ങനെ കഴിയും(2)
താഴെ കണ്ണുകളിൽ നിന്റെ ചിത്രം മാത്രം
ഉറക്കം പോലും അകന്നത് പോലെ എങ്ങിനെ കഴിയും(2)
നിന്റെ ഓർമ്മകളുടെ മധുരം പകരും,
ഓരോ ശ്വാസത്തിലും നീ ,നീ ഇല്ലാതെ എങ്ങിനെ കഴിയും(2)
ജി ആർ പറയുന്നു ഇനി എന്തെഴുതും,
നീ ഇല്ലാതെ കവിതകളും അക്ഷരങ്ങളും എങ്ങിനെ കഴിയും(2)
ജീ ആർ കവിയൂർ
08 10 2025
(കാനഡ, ടൊറൻ്റോ)
Comments