കവിത “മനസ്സിലെ മേഘ മൽഹാർ”
ആമുഖം
കവിത
“മനസ്സിലെ മേഘ മൽഹാർ”
മനസ്സിൻ ആകാശത്ത് മേഘങ്ങൾ കൂടുമ്പോൾ,
ഓർമ്മകൾ മഴത്തുള്ളികളായി ഹൃദയത്തിൽ വീഴുന്നു.
ആ മൗനത്തിനിടയിൽ ജനിക്കുന്ന സ്വരമാണ് “മനസ്സിലെ മേഘ മൽഹാർ” —
മനോഭാവങ്ങളുടെ ഒരു സംഗീതയാത്ര, മഴയുടെ താളത്തിൽ എഴുതപ്പെട്ട കവിത.
കവിത - മനസ്സിലെ മേഘ മൽഹാർ
മൊഴി ഇടറുന്നു
മിഴി നിറയുന്നു,
മറവിയുടെ മാറാല
മാറ്റി മെല്ലെ എഴുതി.
കാറ്റിൻ കരാളനാദത്തിൽ
താളമായി, പാട്ടായി പൊഴിയുന്നു,
മഴത്തുള്ളി കിലുക്കത്തിന്റെ മാധുരിയിൽ
മനം മുഴുകി മാഞ്ഞുപോകുന്നു.
മൂടൽമഞ്ഞിൻ മറവിൽ
ഓർമ്മകൾ പുഞ്ചിരിക്കുന്നു,
കാലം നിൽക്കുന്ന നിമിഷത്തിൽ
ഹൃദയം കവിതയാകുന്നു.
മയൂരശകലങ്ങൾ പോലെ
ചിന്തകൾ ഒഴുകിയെത്തുന്നു,
മനസ്സിൻ തീരത്തേക്ക്
താളമില്ലാ തിരകളായ്.
ആകാശം ചാരമായി മാറുമ്പോൾ
ഉള്ളകമാകെ നീലമാവുന്നു,
മേഘത്തിൻ പിന്നിൽ മറഞ്ഞ
ഒരു പുഞ്ചിരി തേടിയ് ഞാൻ.
മേഘങ്ങൾ അകലുമ്പോൾ
മനസ്സ് തെളിയുന്നു തെളിമയായി,
മഴക്കുശേഷം മണ്ണിൻ മണംപോലെ
ഒരു നവജീവൻ വീശിയെത്തുന്നു.
ജീ ആർ കവിയൂർ
11 10 2025
(കാനഡ, ടൊറൻ്റോ)
Comments