കവിത എൻ്റെ ആശ്വാസം
കവിത എൻ്റെ ആശ്വാസം
കവിത എൻ്റെ ആശ്വാസം,
വിശ്വാസമാം തണലേ,
മനസ്സ് മയങ്ങി നിന്നിൽ
കാണുന്നു പുതിയ ലോകമേ.
മൗനത്തിൽ പിറന്നൊരു മൃദുസ്വരമേ,
ഹൃദയതാളത്തിൽ നീ സംഗീതമേ.
വേദന തീരത്തു നീ തിരമാലയായി,
സ്വപ്നങ്ങൾ പെയ്യുന്ന മേഘമായ് നീ. ☁️
നിറവില്ലിൻ താളത്തിൽ പ്രതീക്ഷയായി,
വാക്കുകൾ തീർത്ത് നീ അഗ്നിയായി.
നിശബ്ദത തുളച്ചൊഴുകും നീരായി,
ജീവിതം മാറ്റിയേ സ്വരമായ് നീ.
നീ എൻ്റെ സന്തത സഹചാരിണി,
വാക്കുകളുടെ ആന്തരസംഗിനി.
ആത്മസ്നേഹമാം അമൃതധാരയായി,
ഹൃദയത്തിൽ നീ നിലനിൽക്കുമേ.
ജീ ആർ കവിയൂർ
05 10 2025
(കാനഡ, ടൊറൻ്റോ)
Comments