എന്തെ പിണക്കമെന്തെ ( നാടൻ പാട്ട്)
എന്തെ പിണക്കമെന്തെ ( നാടൻ പാട്ട്)
നീ എന്തെ എന്നോട് എന്തെ
പിണക്കമെന്തെ
പറഞ്ഞതൊക്കെ വെറും കളിവാക്കല്ലേ
തൊട്ടാലങ്ങ് ഇങ്ങനെ പിണങ്ങാൻ
നീ ഒരു തൊട്ടാവാടിയോ...
(M)(2)
പണ്ടൊക്കെ നിനക്കൊരു ചാമ്പക്കയും
ചുനയൻ മാങ്ങയും (M)
തന്നാൽ തീരുമായിരുന്നു പരിഭവങ്ങളൊക്കെ(M)(2)
ഇന്ന് നീ വന്നാൽ കുപ്പിവളയും ചാന്തു വാങ്ങി തന്നാൽ തീരില്ലെന്നറിയുന്നുല്ലോ
മുന്തിയ പീടികയിൽ നിന്നും(M)
ചുണ്ടത്ത് ചാർത്താൻ ചായവും
ശീതക്കാറ്റ് വീശും മൃദുവായ ഇരിപ്പിടത്ത് ഇരുന്നു വിദേശ പലഹാരവും വാങ്ങി തന്നേയ് പോകാം(M)(2)
വേണ്ട വേണ്ട എനിക്ക് ഒരു മുത്തം
തന്നാൽ തീരുന്നൊരു പ്രശ്‌നമല്ലേ ഉള്ളൂ(F)
ഇങ്ങനെ മനം നൊന്ത് പാടണമെന്ന് ഉണ്ടോ(F)(2)
തീർന്നല്ലോ തീർന്നല്ലോ പിണക്കമൊക്കെ
സന്തോഷം സന്തോഷമായല്ലോ മിടുക്കി പെണ്ണേ ..!!(M)(2)
ജീ ആർ കവിയൂർ
27 10 2025
(കാനഡ, ടൊറൻ്റോ)
Comments