ഊയലാടി മനസാകെ (ഗാനം)
ഊയലാടി മനസാകെ (ഗാനം)
ഊയലാടി മനസാകെ മെല്ലെ
ഉണർന്ന് ഉയർന്നു സ്വപ്നം
ഉണരാത്തൊരു പ്രണയതാളം
ഉറവായി തീർന്നുണർന്നിടം.(2)
ഉയിരൊന്നായ് നീ ചേർന്നപ്പോൾ
ഉഷസ്സായി പെയ്തു ചിരികൾ
ഉണർന്നുനിൽക്കുന്ന കണ്ണീരിൽ
ഉളവായൊരു മാധുര്യം നീ.(2)
ഉല്ലാസമാവുന്ന ഹൃദയതാളം
ഉറങ്ങി വീണ പകലിലേകം
ഉരുകുന്ന മിഴികളിലൊരു നീളം
ഉന്മേഷമായ് പെയ്തു ഓർമ്മകളാൽ.(2)
ജീ ആർ കവിയൂർ
19 10 2025
(കാൻഡ, ടൊറോൻ്റോ)
Comments