പൊയ്കയിൽ (ഗാനം)
പൊയ്കയിൽ (ഗാനം)
പൊയ്കയിൽ മുഖം നോക്കും നിലാവേ
നിനച്ചാലും വരവേ കുറുകെ വന്നു
അമ്പലമീതെ നക്ഷത്രങ്ങൾ പോലെ
നിനക്കും പ്രണയമാണോ എന്നെ പോലെ (2)
നീ എന്നെ കാണുമ്പോൾ മൗനിയായ്
മുഖം തരാതെ പോകുന്നത് ഇവിടേക്ക്
പറയാതെ പോകുന്നതെന്തേ ഇങ്ങനെ
മനസ്സിൻ്റെ ഉള്ളിൽ മറച്ചു വെക്കുന്നത് ശരിയാണോ(2)
പൊയ്കയിൽ മുഖം നോക്കുമ്പോൾ നിലാവേ
നിനക്കും പ്രണയമാണോ എന്നെ പോലെ
കാറ്റ് കൊണ്ടുവന്ന നിന്റെ സുഗന്ധം
ഹൃദയത്തിൽ വീണു മധുരസ്വപ്നമായ്
നീ പൂക്കളിൽ മറഞ്ഞ് പാടുന്നതുപോലെ
ലോകം പ്രണയത്തിൽ മുങ്ങി താഴുന്നുവോ(2)
പൊയ്കയിൽ മുഖം നോക്കുമ്പോൾ നിലാവേ
നിനക്കും പ്രണയമാണോ എന്നെ പോലെ
നാളെയെങ്കിലും ചേർന്ന് നടക്കാം
മഴയും മഴവില്ലും തെളിയട്ടെ സന്തോഷം
നിന്റെ കൈയിൽ എന്റെ കൈ ബന്ധിപ്പിച്ചു
ലോകം മറന്ന് നാം നടക്കാമീ വിഹായിസ്സിൽ (2)
പൊയ്കയിൽ മുഖം നോക്കുമ്പോൾ നിലാവേ
നിനക്കും പ്രണയമാണോ എന്നെ പോലെ
ജീ ആർ കവിയൂർ
30 10 2025
(കാനഡ, ടൊറൻ്റോ)
Comments