കടന്നുപോയ കാലവും നീയും (ഗസൽ)
കടന്നുപോയ കാലവും നീയും (ഗസൽ)
കടന്നുപോയ കാലവും നീയും,
ഓരോ ഓർമ്മയിലും നീയും.
മൗനത്തിൻ്റെ താളമണിയുമ്പോൾ,
ശ്വാസത്തിലെ നാദമായ് നീയും.
കാലങ്ങൾ കാറ്റായി പായുമ്പോൾ,
സുഗന്ധമായി തങ്ങും നീയും.
അലിഞ്ഞു പോയ നോട്ടങ്ങളിൽ,
മുഖച്ഛായയായി മിന്നും നീയും.
ചൂടേറിയ ഹൃദയത്തിൽ,
തണലായി ചായും നീയും.
ജി ആർ എഴുതിയ വരികളിൽ,
ഗാനമായി നിലക്കും നീയും.
ജീ ആർ കവിയൂർ
06 10 2025
(കാനഡ, ടൊറൻ്റോ)
Comments