പ്രണയ നിദ്ര
പ്രണയ നിദ്ര
നിദ്രതയുടെ പാതയിൽ
മൃദു സ്പർശം അലയുന്നു
മിഴികളിൽ നീലച്ച നിഴലുകൾ
മൊഴികളിൽ മൗനം മധുരം
കാറ്റിൽ വീശുന്ന സുഗന്ധം
ഹൃദയത്തിന്റെ താളം ഉണരുന്നു
നിൻ വരവു അറിയിക്കും രാവിൽ
സഹജമായി സ്വപ്നങ്ങൾ വരുന്നു
സാന്നിധ്യം നിമിഷങ്ങളെ നിറയ്ക്കുന്നു
ഓർമ്മകളെ ഹൃദയം പേറുന്നു
നിഴലിൽ നിന്നെ ഞാൻ തേടുന്നു
പ്രണയ നിലാവ് നൃത്തം ചെയ്യുന്നു
ജീ ആർ കവിയൂർ
22 10 2025
( കാനഡ, ടൊറോൻ്റോ)
Comments