തപാൽ ദിനം
തപാൽ ദിനം
കത്തിൻ മഷിയിൽ ഉറങ്ങിയ ഓർമ്മകൾ ഉണരുന്നു,
കൈയെഴുത്തിൽ മാധുര്യം നിറഞ്ഞിരിന്നു കാലം.
വീഥിയിലൂടെ ചിരിയോടെ വന്ന തപാൽക്കാരൻ,
മനസ്സുകൾ കാത്തിരുന്നൊരു പ്രിയാതിഥി ആകും.
താളുകളിൽ പതിഞ്ഞ വാക്കുകൾ സംഗീതമായ്,
ദൂരങ്ങൾ മായ്ക്കിയ സ്നേഹത്തിൻ പാലമായ്.
മണിഒഴുക്കിൽ മായുന്ന കാലം മാറി,
വിരൽതുമ്പിൽ ലോകം ചുറ്റുന്ന നൂറ്റാണ്ട്.
പഴയ കത്തുകൾ തളിർപ്പുള്ള സ്മരണയായി,
ഹൃദയത്തിൽ ഇന്നും തപാൽ ദിനം വിരിയുന്നു.
ജീ ആർ കവിയൂർ
09 10 2025
(കാനഡ, ടൊറൻ്റോ)
Comments