ശ്രീകൃഷ്ണ ഭാവം
ശ്രീകൃഷ്ണ ഭാവം
കാർത്തിക രാവിന്റെ ചന്ദ്രകാന്തപ്രഭയിൽ,
കണ്ണന്റെ പൊൻ മുരളിനാദം പ്രപഞ്ചത്തിൽ.
കാറ്റ് സുഗന്ധപൂരിതമാക്കി യമുനതടത്തിൽ,
കാൽചുവടുവച്ചു ആനന്ദത്തോടെ ഗോപിജനം. (2)
തുമ്പികൾ നൃത്തമാടി പാതകളിൽ തെളിഞ്ഞു,
മാധവനന്ദനന്റെ ചിരിയിൽ പൊൻകിരണം.
വൃന്ദാവനത്തിൻ വഴിയിലൂടെ കുളിർമഴ പെയ്തു,
ഹൃദയതടാകത്തിൽ മധുരമൊരുങ്ങി തെളിഞ്ഞു.(2)
മണിത്താരങ്ങൾ മൗനമായ് പാടുന്നു ശാന്തിഗാനം,
രാധാനയനങ്ങൾ തെളിഞ്ഞു പകർന്നു പ്രഭ.
മുരളിസ്വരം നെടുനിശയിൽ സ്വപ്നപഥമൊരുക്കി,
നൃത്തചുവടുകൾ വിളങ്ങുന്നു നിമിഷനൈർമല്യത്തിൽ.(2)
കൃഷ്ണചരിതം മധുരസ്മിതം പോലെ ഒഴുകി,
നീലമേഘമേനി തെളിയുന്നു ദീപ്തരൂപം.
സ്നേഹസൗരഭ്യം പടരുന്നു ഭക്തമനസ്സുകളിൽ,
പരമാത്മസ്മിതം തീർത്ത് മനം പൂത്തുവിരിഞ്ഞു. (2)
ജീ ആർ കവിയൂർ
11 10 2025
(കാനഡ, ടൊറൻ്റോ)
Comments