കുളിരല കുളിരല — ഒരു നാടൻ പാട്ട് - ന്യൂ ജനറേഷൻ പാട്ട്
കുളിരല കുളിരല — ഒരു നാടൻ പാട്ട്
കുളിരല കുളിരല പെയ്യും നേരം,
തീയാണ് തീയാണ് ഉള്ളം നിറയെ,
തീയാണ് തീയാണ്, നീയാണ് നീയാണ്.
ഇലകൊഴിയും ശിശിരത്തിലെൻ,
തുണയാണ് തുണയാണ് നീ,
ഓർമ്മകൾ നൽകുമൊരു ചൂടാണ്.(2)
കുളിരല കുളിരല പെയ്യും നേരം,
തീയാണ് തീയാണ് ഉള്ളം നിറയെ,
തീയാണ് തീയാണ്, നീയാണ് നീയാണ്.
മഞ്ഞുതുള്ളി തൊട്ട പാതയിൽ,
നിന്റെ നിഴൽ നടന്നതുപോലെ,
എൻ ഹൃദയം തേടി പോകുന്നു.(2)
കുളിരല കുളിരല പെയ്യും നേരം,
തീയാണ് തീയാണ് ഉള്ളം നിറയെ,
തീയാണ് തീയാണ്, നീയാണ് നീയാണ്.
പൂവിൻ മണം പോലെ നീയെന്നെ,
വലിച്ചിഴയ്ക്കുന്നു മനസ്സിൻ ആഴത്തിലേക്ക്,
വാക്കുകൾ മൗനമായി തീരുമ്പോൾ.(2)
കുളിരല കുളിരല പെയ്യും നേരം,
തീയാണ് തീയാണ് ഉള്ളം നിറയെ,
തീയാണ് തീയാണ്, നീയാണ് നീയാണ്.
നീലാകാശത്തിൻ നക്ഷത്രങ്ങൾ,
നിന്റെ കണ്ണുകളിൽ മറഞ്ഞിരിക്കുന്നു,
എൻ പ്രണയത്തിന്റെ ആ തിരയിൽ.(2)
കുളിരല കുളിരല പെയ്യും നേരം,
തീയാണ് തീയാണ് ഉള്ളം നിറയെ,
തീയാണ് തീയാണ്, നീയാണ് നീയാണ്.
നീ വന്നില്ലെങ്കിൽ ഈ കാറ്റും,
പാടില്ല പ്രണയഗാനം ഇനി,
നീ ഇല്ലാതെ തീരമില്ല എന്റെ കഥയ്ക്ക്.(2)
കുളിരല കുളിരല പെയ്യും നേരം,
തീയാണ് തീയാണ് ഉള്ളം നിറയെ,
തീയാണ് തീയാണ്, നീയാണ് നീയാണ്.
ജീ ആർ കവിയൂർ
15 10 2025
(കാൻഡ, ടൊറോൻ്റോ)
Comments