ഗാനം: “നിൻ മിഴികളിലെ സ്വപ്നം”
ഗാനം: “നിൻ മിഴികളിലെ സ്വപ്നം”
നീ വരുമെന്ന സ്വപ്നവുമായി കാത്തിരുന്നു,
തനിച്ചായ ഹൃദയം വേദനയായി മാറി.(2)
ഓരോ ശ്വാസത്തിലും നിൻ പേര് മുഴങ്ങി,
മൗനമായ രാവിൽ നിഴൽ പടർന്നു കയറി.(2)
ഓർമ്മകളുടെ കടൽ തീരമില്ലാതെ,
തോരാത്ത തിരകൾ ഉള്ളിൽ ഇരങ്ങി ചുറ്റി(2).
നിൻ ഗന്ധം മറഞ്ഞുപോകുന്ന മഞ്ഞിൽ,
ആ ഓർമ്മ ഒരുനാളും മാഞ്ഞില്ല കണ്ണിൽ.(2)
ചന്ദ്രപ്രഭയിൽ നിൻ മുഖം തെളിഞ്ഞു,
വാക്കുകൾ പാടായി ഹൃദയം നിറഞ്ഞു.(2)
നിൻ പദചിഹ്നങ്ങൾ തേടി പോകുന്നു,
‘ജി ആർ’ ഹൃദയത്തിലെ വേദന എഴുതുന്നു(2).
ജീ ആർ കവിയൂർ
12 10 2025
(കാനഡ, ടൊറൻ്റോ)
Comments