കാനഡയിലെ നന്ദി ദിനം (13 monday october 2025)
കവിത
കാനഡയിലെ നന്ദി ദിനം (13 monday october 2025)
സ്വർണ്ണപ്പാടങ്ങൾ കഥ പറയുന്നു,
ശരത്കാറ്റിൽ സ്വപ്നങ്ങൾ പൊഴിയുന്നു.
കുടുംബങ്ങൾ ചേർന്നു സന്തോഷം പകരുന്നു,
സ്നേഹത്തിനൊരാശ്ലേഷം പൂക്കുന്നുണ്ട്.
മേഫിൾ ഇലകൾ ചുവപ്പിൻ നിറം തീർക്കുന്നു,
മനുഷ്യഹൃദയം കരുണയാൽ നിറയുന്നു.
പൂമുഖം അലങ്കരിച്ച് ഭോജനം വിളമ്പുന്നു,
നന്ദിയോടെ പ്രാർത്ഥന ഉയരുന്നു.
ഓർമ്മകളിൽ നില്ക്കും ഈ ദിനം സദാ,
ജീവിതത്തിൽ കൃതജ്ഞത പകരും വേദി ഇതാ.
പങ്കിടലും പ്രേമവും ജീവൻ നിറക്കും,
നന്ദിയിലൂടെ ഹൃദയം തളിർക്കും.
ജീ ആർ കവിയൂ
ർ
(കാൻഡ, ടൊറോൻ്റോ)

Comments