കാലത്തിന്റെ മർമ്മരങ്ങൾ
കാലത്തിന്റെ മർമ്മരങ്ങൾ
ഓർമ്മകളെ സൂക്ഷിക്കാനല്ല, ജീവിക്കാനാണ് വേണ്ടത്,
ഹൃദയത്തിൽ മൃദുവായ് വീശിയ കാറ്റിൽ അവ ജനിക്കുന്നു.
നേത്രതൂവലിൽ തിളങ്ങി വീണ കണ്ണീരിൽ അവർ,
സന്ധ്യയുടെ മൗനത്തിൽ ചക്രവാളത്തിൽ മറയുന്നു.
സുഗന്ധമാർന്ന കാറ്റിൽ അവർ നൃത്തം തീർക്കും,
ഇലകളുടെ പാട്ടിൽ അവർ ഒളിഞ്ഞിരിക്കും.
മിഴികളിൽ ശാന്തതയായി അവർ ഉറങ്ങും,
ചന്ദ്രവചനങ്ങൾ നക്ഷത്രങ്ങൾ കേൾക്കും.
കാലം പോലും തൊടാനാവാത്ത നിമിഷങ്ങളിൽ,
പ്രണയം തീർത്ത പ്രതിധ്വനികളിൽ അവർ നിലനിൽക്കും.
നേർക്കാഴ്ചകളിൽ അടയ്ക്കാനാവില്ല ആ മാധുര്യം,
ജീവിതമെന്ന വേളയിൽ അവർ ശാശ്വതം.
ജീ ആർ കവിയൂർ
28 10 2025
(കാനഡ, ടൊറൻ്റോ)
Comments