ഹിമബിന്ദു
ഹിമബിന്ദു
ഹിമബിന്ദു മലർവീഴ്‌ത്തിയ പുലരിയിൽ ചെമ്പകയിലത്തളിരുകളിൽ നിറമില്ലാ മൗനത്തിന്റെ സാന്ദ്രതകളിൽ
മണിത്തുള്ളി വീണു കിലുങ്ങി.
തണുപ്പിൻ പുഞ്ചിരി വീണൊഴുകി,
മനസ്സിൻ ഉള്ളിൽ സ്വപ്നം തളിർന്നു,
മഞ്ഞിൻ മൃദു സ്പർശത്തിൽ
സ്നേഹമണൽ മുത്തായി ഉണരുന്നു.
സൂര്യകിരണം തലോടവേ
ഹിമമുരുകി ഹൃദയത്തിലലിഞ്ഞു
ഓരോ നിമിഷവുമുതിർക്കുന്നു—
ജീവിതത്തിൻ സ്പന്ദന താളം
ജീ ആർ കവിയൂർ
07 10 2025
(കാനഡ, ടൊറൻ്റോ)
Comments