സ്വരാഗമേ....(ഗാനം)
സ്വരാഗമേ....(ഗാനം)
സ്വരാഗമേ മധുര മധുര പ്രഭാവമേ
ലയതാള തരംഗമേ സ്വരാഗമേ
സപ്തവർണ്ണം ചേരും രാഗമേ
സർവ്വലൗകിക സൗന്ദര്യമേ
അനുരാഗ ലോല ലോകമേ
മനസിനെ മദിക്കും സർഗ്ഗമേ
സ്വപ്ന, സുഷുപ്തി, ജാഗ്രതയേകം തരംഗമേ
ചന്ദ്രകിരണവീണയുടെ താളമേ
മേഘമന്ദിരത്തിൻ പ്രഭാമേ
കാതിൽ മാറ്റൊലി കൊള്ളുമൊരു
ഹൃദയതാരകമായ് തെളിയുമേ
നാദരൂപിണി ഉണർത്തും ഭക്തിഗാനമേ
ജീവനൊളിമങ്ങാതേ നീ പായുമേ
അനുഭൂതിയുടെ ലയം തീർക്കുമേ
സ്വരാഗമേ മധുര മധുര പ്രഭാവമേ
ജീ ആർ കവിയൂർ
20 10 2025
( കാനഡ , ടൊറൻ്റോ)
Comments