അപൂർണ്ണ വാക്കുകൾ

അപൂർണ്ണ വാക്കുകൾ

അപൂർണ്ണമായ വാക്കുകൾ
അങ്ങനെ തന്നെ നിൽക്കട്ടെ,
ആ രഹസ്യം മറവിയിൽ മറഞ്ഞിരിക്കട്ടെ.(2)

നോട്ടങ്ങൾ മാത്രം സംസാരിക്കട്ടെ,
വാക്കുകൾ മൗനമായ് മാഞ്ഞുപോകട്ടെ.(2)

ആ ചന്ദ്രൻ ഇനിയും മേഘത്തിൻ മറവിലാണെ,
അവൻ്റെ വെളിച്ചം സ്വപ്നമായി നിലനിക്കട്ടെ.(2)

ഹൃദയത്തിന്റെ മൃദുസ്വരം കേൾക്കട്ടെ നീ,
നിൻ ശ്വാസങ്ങളുടെ സംഗീതം ഒഴുകട്ടെ.(2)

സംഗമ രാവു ഇനിയും പൂർത്തിയല്ല,
ആ സ്വപ്നയാത്ര നീളട്ടെ.(2)

‘ജി ആർ’ ഇപ്പോൾ മനസ്സിലാക്കിയിരിക്കുന്നു,
ഓരോ വേദനയും പാട്ടായി തീരട്ടെ.(2)

ജീ ആർ കവിയൂർ 
23 10 2025
( കാനഡ, ടൊറോൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “