“ഓർമ്മയുടെ വാക്കുകൾ” (ഗാനം)
“ഓർമ്മയുടെ വാക്കുകൾ” (ഗാനം)
ഇന്നുമെനിക്കാ വാക്കുകൾ ഓർമ്മയുണ്ട്,
നീ പറഞ്ഞത് ഹൃദയത്തിൽ മറക്കാതിരുന്നു.
നിന്റെ പുഞ്ചിരിയുടെ മധുരം ഇന്നുമുണ്ട്,
മനസിൽ അതിൻ പ്രകാശം നിറഞ്ഞിരുന്നു.
നീയില്ലാതെ ഈ വഴി ശൂന്യമായി,
ഓരോ പാതയും നിന്നെ തേടിയിരുന്നു.
സ്വപ്നങ്ങളിൽ നീ വരുന്നു പുനരാവർത്തിച്ച്,
ഓരോ ശ്വാസവും നിന്നെ വിളിച്ചിരുന്നു.
തനിമയിലാഴ്ന്ന ഹൃദയം പറയുന്നു,
നിൻ സ്നേഹം എത്ര സത്യമായിരിന്നു.
ജി.ആർ. എഴുതുന്നു നിൻ ഓർമ്മകളിൽ,
ഓരോ വരിയിലും പ്രകാശം നിറഞ്ഞിരിക്കുന്നു.
ജീ ആർ കവിയൂർ
06 10 2025
(കാനഡ, ടൊറൻ്റോ)
Comments