നിൻ അപദാനങ്ങൾ
നിൻ അപദാനങ്ങൾ
പാടുവാനവിടുത്തെ
നിത്യകാരുണ്യം നൽകണേ
ഗുരുവായൂരപ്പാ ഭഗവാനേ
നിൻ കൃപയാലല്ലോ പണ്ട്
പൂന്താനവും ഭട്ടതിരിയും
പാടി പുകഴ്ത്തി കീർത്തനത്താൽ
നിൻ നാമം മത്രയും ഗുരുവായൂരപ്പാ ഭഗവാനേ
നിൻ പരീക്ഷണങ്ങളാലല്ലോ
മഞ്ജുളക്കും മറ്റ് അനേകർക്കും
നിൻ മായയാൽ കാട്ടിയില്ലേ
അമൃതം പൊഴിയും പുഞ്ചിരി ഭഗവാനേ
നീ എൻ ഹൃദയത്തിൽ നിൽക്കുമ്പോൾ
പുണ്യവഴിയിൽ നയിക്കണം, ഭഗവാനേ
കണ്ണീരിലും സന്തോഷത്തിലും കൂടെ ചിരിക്കാൻ
നിൻ കൃപ ചുറ്റിയിരിക്കണം, ഗുരുവായൂരപ്പാ ഭഗവാനേ
Comments