നിന്റെ ഓർമ്മ വീണ്ടും ഉണർന്നു"
നിന്റെ ഓർമ്മ വീണ്ടും ഉണർന്നു"
ചഷകങ്ങൾ തട്ടിയപ്പോൾ നിൻ മുഖം കണ്ടറിഞ്ഞു
നിശ്ശബ്ദതയിൽ മൃദു നാദം നിറഞ്ഞു(2)
മിഴികളിൽ ദ്രാക്ഷാരസം പതഞ്ഞു
മധുര നോവിൽ ഹൃദയം നനഞ്ഞു(2)
തുണയാകെ നീ സംഗീതമായി
ഓരോ പാട്ടിലും നിൻ നാമം തെളിഞ്ഞു(2)
സന്ധ്യയിൽ കാറ്റ് മൂളിയപ്പോൾ
നിന്റെ ശ്വാസം പൂമഴയായി വീണലിഞ്ഞു(2)
ഈ വരികൾ എഴുതി കൊണ്ടിരിക്കെ
ജീ ആറിൻ ഉള്ളം
നിൻ ഓർമ്മകളാൽ വീണ്ടും ഹൃദയത്തിൽ നിറഞ്ഞു(2)
ജീ ആർ കവിയൂർ
23 10 2025
( കാനഡ, ടൊറോൻ്റോ)
Comments