മൂടൽ മഞ്ഞിൻ കുളിരിൽ
മൂടൽ മഞ്ഞിൻ കുളിരിൽ
മൂടൽ മഞ്ഞിൻ കുളിരിൽ പാടം നനഞ്ഞു,
നിലാവിൻ ചിരിയിൽ നദി മിന്നി നീങ്ങി.
കാറ്റിൻ താളത്തിൽ താളം പെയ്തു,
തളിർപ്പൂവിൻ ഗന്ധം മനസ്സിൽ വീണു.
പാതയിൽ തനിയെ നടന്നു ചെറുപുഴ,
പുലരി കണ്ണീരിൽ മഞ്ഞുതുള്ളി തിളങ്ങി.
പക്ഷികളുടെ മുരളി പ്രഭാതം ഉണർത്തി,
മരങ്ങൾ നിഴലായി ഓർമ്മ പടർത്തി.
നിറഞ്ഞ ആകാശം സ്വപ്നം പരത്തി,
ചില്ലുകൾ വഴിയെ സൂര്യൻ ചിരിച്ചു.
ചിന്തകളിൽ നിശബ്ദം പാടി നിൽക്കും,
കാലം മൃദുവായി കഥയായി മാറി.
ജീ ആർ കവിയൂർ
26 10 2025
(കാനഡ, ടൊറൻ്റോ)
Comments