ഹരേ നാരായണ കൃഷ്ണ,
ഹരേ നാരായണ കൃഷ്ണ,
ഗുരുവായൂരപ്പാ ഭഗവാനേ
ഒരു മുളം തണ്ടായി ജന്മം കൊണ്ടു,
ഓമൽ ചുണ്ടാൽ മോഹനം പാടിയിരുന്നാൽ.(2)
ഹരേ നാരായണ കൃഷ്ണ,
ഗുരുവായൂരപ്പാ ഭഗവാനേ
ഒരു മയിൽപീലിയായി നിൻ തിരുമുടി
ഇരുന്നോന്നാടാൻ,
മനസു വല്ലാതെ കൊതിച്ചുവല്ലോ.(2)
ഹരേ നാരായണ കൃഷ്ണ,
ഗുരുവായൂരപ്പാ ഭഗവാനേ
മഞ്ഞപട്ടായ് മാറി നിന്നോട്
ചേർന്ന് ഒന്നു കെട്ടി പുണരാൻ
ആഗ്രഹം തോന്നിയത് കൊണ്ടുമേ.(2)
ഹരേ നാരായണ കൃഷ്ണ,
ഗുരുവായൂരപ്പാ ഭഗവാനേ
ഒരു മുല്ലമലരായ മാലയായി മാറി
നിൻ കഴുത്തിൽ ചേർന്ന് കിടക്കാൻ
ആശിച്ചു പോയല്ലോ, കണ്ണാ.(2)
ഹരേ നാരായണ കൃഷ്ണ,
ഗുരുവായൂരപ്പാ ഭഗവാനേ
എന്നാഗ്രഹമോ, മോഹമോ,
ആശകളിക്കെ നീ മാത്രം,
നീ മാത്രം, കണ്ണാ,
ഗുരുവായൂരപ്പാ ഭഗവാനേ…(2)
ജീ ആർ കവിയൂർ
08 10 2025
(കാനഡ, ടൊറൻ്റോ)
Comments