ഹരേ കൃഷ്ണാ ഭഗവാനേ,

ഹരേ കൃഷ്ണാ ഭഗവാനേ,
ഹനിക്കുക ദു:ഖങ്ങൾ ഭഗവാനേ,
ഗുരുവായൂരപ്പാ, കാരുണ്യം നൽകൂ...

കണ്ണൻ്റെ കണ്ണിലെ തിളക്കം
കടം കൊണ്ടു നക്ഷത്രങ്ങൾ
മയിൽപ്പീലി അഴക് മാരിവില്ലും
പുഞ്ചിരിശോഭ കവർന്നു താമരയും (2)

ഹരേ കൃഷ്ണാ ഭഗവാനേ,
ഹനിക്കുക ദു:ഖങ്ങൾ ഭഗവാനേ,
ഗുരുവായൂരപ്പാ, കാരുണ്യം നൽകൂ...

കണ്ണൻ്റെ മുരളിരവത്തിൽ നിന്നും
കുയിലുകൾ കേട്ട് പകർന്നു
മഞ്ഞപ്പട്ട് കണ്ട് മോഹിച്ചു
കർണികാരം നിറം പകർത്തി(2)

ഹരേ കൃഷ്ണാ ഭഗവാനേ,
ഹനിക്കുക ദു:ഖങ്ങൾ ഭഗവാനേ,
ഗുരുവായൂരപ്പാ, കാരുണ്യം നൽകൂ...

കാടും മലയും താഴ് വാരങ്ങളും
കടലും മേഘവും കണ്ണൻ്റെ 
വർണ്ണം കണ്ട് വിസ്മയം പൂണ്ട്
തന്നിലേക്ക് ആവാഹിച്ചുവല്ലോ(2)

ഹരേ കൃഷ്ണാ ഭഗവാനേ,
ഹനിക്കുക ദു:ഖങ്ങൾ ഭഗവാനേ,
ഗുരുവായൂരപ്പാ, കാരുണ്യം നൽകൂ...

കണ്ണാ കണ്ണാ നിൻ ചന്തം കാണാൻ
കണ്ണുകൾക്ക് കുളിർമ നൽകും
ആ ആനന്ദ ചിന്മയത്തിൽ ലയിക്കാൻ
മനവും തനവും വല്ലാതെ കൊതിക്കുന്നു(2)

ഹരേ കൃഷ്ണാ ഭഗവാനേ,
ഹനിക്കുക ദു:ഖങ്ങൾ ഭഗവാനേ,
ഗുരുവായൂരപ്പാ, കാരുണ്യം നൽകൂ...

ജീ ആർ കവിയൂർ
18 10 2025
(കാൻഡ, ടൊറോൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “