അനുരാഗ ഗാനം
അനുരാഗ ഗാനം
മിഴികളിൽ നിലാവിൻ നിഴൽ തുളുമ്പും,
മൗനത്തിൽ സ്വരങ്ങൾ വിരിയും നാളം.
കാറ്റിൽ പൊൻതളിർ ചുംബനം പകരും,
മധുരത്തിൽ ഹൃദയം പൂന്തൊടിയായി.
നീരാഴിയിൽ സ്വപ്നങ്ങൾ നീന്തും,
ചിന്തകളിൽ പ്രതീക്ഷ മുങ്ങും താളം.
മേഘങ്ങൾ തഴുകി മണമൊഴിക്കും,
കുളിർ പാതയിൽ ചുവടുകൾ പാടും.
നിറങ്ങൾ ചേർത്ത് കാലം ചിരിക്കും,
സ്നേഹമൊഴികൾ താളങ്ങൾ തീർക്കും.
സന്ധ്യയിലൊരു ശ്വാസം നിശ്ചലമാകുമ്പോൾ,
നിറഞ്ഞൊരു പാട്ടായി പ്രണയം തീരും.
ജീ ആർ കവിയൂർ
23 10 2025
( കാനഡ, ടൊറോൻ്റോ)
Comments