ഭക്തി തൻ നിറവിൽ
ഭക്തി തൻ നിറവിൽ
ഭക്തി തൻ നിറവിൽ ഹൃദയം തെളിയും,
ദിവ്യപ്രഭയിൽ ചിന്തകൾ പുണ്യം കൊള്ളും.
നാമമൊഴികളിൽ മാധുര്യം വിരിക്കും,
നയനങ്ങളിൽ ദീപങ്ങൾ തെളിയുമീ നാളം.
മൗന പ്രാർത്ഥനയിൽ ചിന്തകൾ മുങ്ങും,
കരുണ തിരകളിൽ ദുഃഖം ഒഴിയും.
തുളസി തളിരിൽ പ്രതീക്ഷ തളിരും,
കൈതലങ്ങളിൽ പൂമിഴി നിറയും.
ദേവനാമം പാടുമ്പോൾ ആത്മാനന്ദം,
നിശ്ചലതയിൽ ശാന്തി വിതരും മനം.
നീലാകാശം സാക്ഷിയായി നില്ക്കും,
അവൻ കരുണയാൽ ലോകം തെളിയും.
ജീ ആർ കവിയൂർ
23 10 2025
( കാനഡ, ടൊറോൻ്റോ)
Comments