ഭജനഗാനം — “എപ്പോഴും എന്നോടൊപ്പമുണ്ടാകണമേ ഭഗവാനേ”
ഭജനഗാനം — “എപ്പോഴും എന്നോടൊപ്പമുണ്ടാകണമേ ഭഗവാനേ”
ഭഗവാനേ, എപ്പോഴും എന്നോടൊപ്പമുണ്ടാകണമേ,
ഞാൻ നിന്റെ കാൽക്കൽ വന്നു, നീ എനിക്ക് അഭയം തന്നു.
ഞാൻ എപ്പോഴും നിന്നെ ആരാധിക്കും,
എപ്പോഴും എന്നോടൊപ്പമുണ്ടാകണമേ ഭഗവാനേ (2)
നിന്റെ നാമം ലോകം മുഴുവൻ പ്രകാശമാകുന്നു,
നിന്റെ കൃപ ജീവിതം മുഴുവൻ അനുഗ്രഹമാകുന്നു.
ഭക്തിയിൽ മനസ്സ് മുഴുകി ശാന്തിയാകുന്നു,
നിന്റെ സ്നേഹം ഹൃദയത്തിൽ നിറയുന്നു (2)
ഭഗവാനേ, എപ്പോഴും എന്നോടൊപ്പമുണ്ടാകണമേ,
ഞാൻ നിന്റെ കാൽക്കൽ വന്നു, നീ എനിക്ക് അഭയം തന്നു॥
പ്രതിദിനം പ്രഭാതത്തിൽ ഞാൻ നിന്റെ നാമം ജപിക്കുന്നു,
രാത്രിയിൽ നിന്നെ ഓർത്തു മനസ്സ് സമാധാനമാകുന്നു.
എന്റെ ദു:ഖങ്ങൾ നീ തന്നെയകറ്റണേ,
നിത്യമായ് നിന്നരികിൽ എനിക്കിടം തരണമേ (2)
ഭഗവാനേ, എപ്പോഴും എന്നോടൊപ്പമുണ്ടാകണമേ,
ഞാൻ നിന്റെ കാൽക്കൽ വന്നു, നീ എനിക്ക് അഭയം തന്നു॥
നിന്റെ പാദങ്ങളിലെ പൊടി അമൃതമാകുന്നു,
നിന്റെ വാക്കുകളിൽ സത്യത്തിന്റെ സാരം തെളിയുന്നു.
ഭക്തിയുടെ ജ്വാല ഹൃദയത്തിൽ ജ്വലിക്കട്ടെ,
വിശ്വാസം എന്നിൽ എന്നും നിലനില്ക്കട്ടെ(2)
ഞാൻ എപ്പോഴും നിന്നെ ആരാധിക്കും,
എപ്പോഴും എന്നോടൊപ്പമുണ്ടാകണമേ ഭഗവാനേ॥
ജീ ആർ കവിയൂർ
28 10 2025
(കാനഡ, ടൊറൻ്റോ)
Comments