നിനക്കായി (ഗസൽ ഗാനം)
നിനക്കായി (ഗസൽ ഗാനം)
എനിക്കോര്‍ക്കാന്‍ അനുവാദം തരൂ നിനക്കായി,
ഹൃദയത്തില്‍ കൂടുകൂട്ടാം നിനക്കായി.(2)
നിശ്ശബ്ദമായ രാത്രിയില്‍ നിന്‍ ഓര്‍മ്മയെത്തും,
ഓരോ ശ്വാസവും പൂവിൻ ഗന്ധമായി നിനക്കായി.(2)
ചന്ദ്രനും നാണം കൊണ്ടു നിന്‍ മുഖം കണ്ടാല്‍,
രാത്രി മുഴുവന്‍ വെളിച്ചം കാട്ടും നിനക്കായി.(2)
നീയില്ലാതെ ലോകം വേറൊന്നുമാകാതെ,
സ്വപ്നങ്ങള്‍ പൂക്കുന്നു നിനക്കായി.(2)
വേദന പോലും മധുരമാകുന്നു ഹൃദയത്തില്‍,
മരുന്നായി മാറാം നിനക്കായി.(2)
ജീ ആര്‍ പാടും — ജീവിതം ഗാനമായ് തീരും,
ഓരോ വരിയും ഗസലായി നിനക്കായി.(2)
ജീ ആർ കവിയൂർ
29 10 2025
(കാനഡ, ടൊറൻ്റോ)
Comments