ഹൃദയം ഒന്നായി (ഗാനം)
ഹൃദയം ഒന്നായി (ഗാനം)
ദൂരെ എത്രയെങ്കിലും നീ,
ഹൃദയത്തിൽ നാം ഒരുമിച്ചു.(2)
ഓർമ്മകളിൽ നിന്റെ മുഖം,
മൗനത്തിലായ് തെളിയുന്നു.(2)
രാത്രിയുടെ നിശ്ശബ്ദതയിൽ,
നിന്റെ ശബ്ദം മുഴങ്ങി കേൾക്കുന്നു.(2)
പാതകൾ വേരുകൾ പോലെ നീളുന്നു,
നമ്മുടെ സ്നേഹം വളരുന്നു.(2)
മിണ്ടാതെയിരുന്ന നിൻ വാക്കുകൾ,
ഉള്ളിൽ മിടിക്കുന്നു.(2)
നിനക്ക് വേണ്ടി തേടും, നേരം,
ഓരോ നിമിഷവും നിന്നിലേക്കു അലിഞ്ഞു ചേരുന്നു.(2)
ജി.ആർ. കവിയൂർ
15 10 2025
(കാനഡ, ടൊറന്റോ)
Comments