നിലാവ് പെയ്‌തു (ഗാനം)
നിലാവ് പെയ്‌തു (ഗാനം)
നിലാവ് പെയ്‌തു വീണു താഴ് വാരങ്ങളിൽ,
സ്വപ്നങ്ങൾ വിസ്മതിയിൽ ഉയർന്നു.
കറുത്ത മേഘങ്ങൾ മാഞ്ഞു മറഞ്ഞു,
മഞ്ഞു തുള്ളികൾ ചിരിയാർന്നു നിന്നു.(2)
തണുത്ത കാറ്റിൽ സ്നേഹം മൃദുവായി ചേർന്നു,
ശീതകാലം ഹൃദയത്തിൽ അനുരാഗം.
ശ്വാസ നിശ്വാസങ്ങളിൽ അഗ്നി പടർന്നു,
ഹൃദയത്തിൻ അനുരാഗ സുഗന്ധം വിരിഞ്ഞു.(2)
നിലാവ് പെയ്‌തു വീണു താഴ് വാരങ്ങളിൽ,
സ്വപ്നങ്ങൾ വിസ്മതിയിൽ ഉയർന്നു.
കറുത്ത മേഘങ്ങൾ മാഞ്ഞു മറഞ്ഞു,
മഞ്ഞു തുള്ളികൾ ചിരിയാർന്നു നിന്നു.
പൊടികാറ്റ് വീശി അടുത്തു ശിശിരം,
മഞ്ഞ നിറമുള്ള ഇലകൾ നൃത്തം ചെയ്തു.
കാറ്റ് പ്രണയഗാനം പാടിയപ്പോൾ,
ഓരോ നിറത്തിലും നമ്മൾ മറഞ്ഞു.(2)
നിലാവ് പെയ്‌തു വീണു താഴ് വാരങ്ങളിൽ,
സ്വപ്നങ്ങൾ വിസ്മതിയിൽ ഉയർന്നു.
കറുത്ത മേഘങ്ങൾ മാഞ്ഞു മറഞ്ഞു,
മഞ്ഞു തുള്ളികൾ ചിരിയാർന്നു നിന്നു.
സൂര്യന്റെ മൃദു താപത്തിൽ,
സ്പർശത്തിൽ മനം ഉണർന്നു.
നദികളുടെ ഒഴുക്കിൽ സ്നേഹം പതഞ്ഞു,
പ്രഭാതത്തിൽ ഹൃദയങ്ങൾ തുള്ളി കളിച്ചു.(2)
നിലാവ് പെയ്‌തു വീണു താഴ് വാരങ്ങളിൽ,
സ്വപ്നങ്ങൾ വിസ്മതിയിൽ ഉയർന്നു.
കറുത്ത മേഘങ്ങൾ മാഞ്ഞു മറഞ്ഞു,
മഞ്ഞു തുള്ളികൾ ചിരിയാർന്നു നിന്നു.
ശാശ്വത സ്നേഹത്തിന്റെ കാലങ്ങളിൽ,
സ്വപ്നങ്ങൾ നിറങ്ങളാൽ നിറച്ചു.
ചന്ദ്രപ്രകാശത്തിൽ നിന്നു സൂര്യൻ വരെ,
പ്രകൃതി പാടി അനശ്വര പ്രണയഗാനം.(2)
ജീ ആർ കവിയൂർ
26 10 2025
(കാനഡ, ടൊറൻ്റോ)
Comments