പ്രാഹേളികയോ?!

പ്രാഹേളികയോ?!

ഇരുണ്ടു വെളുക്കുമ്പോഴേക്കും 
ചെറുപുഞ്ചിരിയോടെ മായും 
പരിഭവ കലഹങ്ങളൊക്കെ
പറഞ്ഞു തീരുമ്പോഴേക്കും
കാല യവനിക വീഴുന്നുവല്ലോ

ഇഴകീറി നോക്കുമ്പോഴേക്കും
മങ്ങാത്ത ഓർമ്മകളുടെ ഓടം 
മോഹവും മോഹഭംഗങ്ങളും 
തിരമാലകളിൽ പെട്ട് ആടി 
ഉലഞ്ഞു കരക്ക് അടുക്കുന്നു

പ്രാണൻ്റെ സഞ്ചാരപഥം 
പ്രപഞ്ച തന്മാത്രകൾ മെല്ലെ
പ്രതിഛായയില്ലാതെ പോയ് 
പ്രാപിക്കുന്നു പഞ്ചഭൂതങ്ങളിൽ .
പ്രഹേളികയോ?! അറിയില്ലെയീ രഹസ്യം

ജീ. ആർ കവിയൂർ
17 10 2025
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “