ഇല്ലില്ലം കാട്ടിൽ( പ്രണയ ഗാനം)

ഇല്ലില്ലം കാട്ടിൽ( പ്രണയ ഗാനം)

ഇല്ലില്ലം കാട്ടിൽ ലല്ലലം പാടും
മൗനമീ രാവിൽ നക്ഷത്രങ്ങൾ തിളങ്ങും
ഹൃദയം മിടിക്കുന്നു, പ്രണയം തീർക്കുന്നുണ്ടോ (2)

ഇല്ലില്ലം കാട്ടിൽ 
ലല്ലലം പാടും 
ചെല്ല കുരുവി
കുളിരുന്നുണ്ടോ(2)

ചില്ലകൾ തോറും 
തത്തി കളിക്കും
കൊക്കുരുമ്മി 
കൂടു കൂട്ടാൻ 
ചെലുള്ളവനിങ്ങു 
വരുന്നുണ്ടോ(2)

ഇല്ലില്ലം കാട്ടിൽ ലല്ലലം പാടും
മൗനമീ രാവിൽ നക്ഷത്രങ്ങൾ തിളങ്ങും
ഹൃദയം മിടിക്കുന്നു, പ്രണയം തീർക്കുന്നുണ്ടോ

മൗനമീ രാവിൽ
മിന്നി തിളങ്ങും
നക്ഷത്രങ്ങൾ നോക്കി
മഞ്ഞുതുള്ളികൾ പാറി
നീ വരുമോ എന്നെ തേടി(2)

കാറ്റിൻ തഴുകളിൽ
പൂക്കളുകൾ പുഞ്ചിരിച്ചു
മുരളീ രവം കേൾക്കുന്നുണ്ടോ
മിഴിയിൽ സ്നേഹം പാടുന്നുണ്ടോ(2)

ഇല്ലില്ലം കാട്ടിൽ ലല്ലലം പാടും
മൗനമീ രാവിൽ നക്ഷത്രങ്ങൾ തിളങ്ങും
ഹൃദയം മിടിക്കുന്നു, പ്രണയം തീർക്കുന്നുണ്ടോ

നദിയുടെ പാട്ടിൽ
കാവ്യങ്ങൾ ഒഴുകുന്നു
നിന്നെ ഒന്നു കാണാൻ 
ഈ ഹൃദയം മിടിക്കുന്നുണ്ടേ (2)

കടലിൻ്റെ താളത്തിൽ
തിരകൾ വരും വഴി തെളിയുന്നു
മണൽ തരികൾ കാത്ത് കിടപ്പുണ്ട്
നിലാവിന് ചിരി വീണു 
ഹൃദയത്തിൻ വേദിയിൽ 
പ്രണയം തീർക്കുണ്ടോ (2)

ഇല്ലില്ലം കാട്ടിൽ ലല്ലലം പാടും
മൗനമീ രാവിൽ നക്ഷത്രങ്ങൾ തിളങ്ങും
ഹൃദയം മിടിക്കുന്നു, പ്രണയം തീർക്കുന്നുണ്ടോ..

ജീ ആർ കവിയൂർ
24 10 2025
( കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “