വന്നീല നീ ഒന്ന് വന്നില്ല (ലളിത ഗാനം)
വന്നീല നീ ഒന്ന് വന്നില്ല (ലളിത ഗാനം)
വന്നീല നീ ഒന്ന് വന്നില്ല
വന്നു നീ എൻ്റെ
ചില്ലമേലിരുന്നില്ല
വസന്തം വന്നു പോയ്
ഇലപൊഴിക്കും ശിശിരവും
വാരി ചൊരിയും വർഷവും
വന്നു പോയി എന്തെ
നീ മാത്രം വന്നില്ല(2)
ഏറെ കിനാകണ്ടു ഇരുന്നു
നിനക്കായ് കാത്തിരുന്നു
നക്ഷത്രങ്ങൾ തമ്മിൽ
മുട്ടിയുരുമ്മി പോയി
ചക്രവാളങ്ങളിൽ മാറി മാറി
സൂര്യനും ചന്ദ്രനും
ചിരിതൂകി മടങ്ങി
എന്നിട്ടും നീ മാത്രം വന്നില്ല(2)
നിശബ്ദമാം രാവിൽ
പാടി പുഴകളോഴുകി
ഹൃദയത്തിലേക്ക്
മഞ്ഞുതുള്ളികൾ
സ്നേഹത്തിന്റെ
സ്പർശന മേകികാറ്റിൽ
എത്തിയപ്പോഴും എന്തെ
നീ മാത്രം വന്നില്ല (2)
പുലർച്ചെയുണ്ടായ പ്രകാശത്തിൽ
കണ്ണുകൾ തേടി നിന്നെ
മനസിൽ വിരിഞ്ഞ ഓർമ്മളിൽ
സൗമ്യമായ മധുരം കാഴ്ചയായി
എന്നിട്ടും നീ മാത്രം വന്നില്ല (2)
വഴികൾ വിട്ടുപോയിടങ്ങളിൽ നിന്നു
സന്ധ്യാകാലങ്ങളിൽ വീണ്ടും വീണു
ഹൃദയത്തിന്റെയും നിത്യസ്വപ്നങ്ങളുടെ
നിറങ്ങളിൽ നീ എന്റെ സംഗീതമായി
വന്നു ചേർന്നു സ്നേഹമൊഴിച്ചു
കണ്ണീരോടെ ഞാൻ നിന്നെ ഓർമ്മിച്ചു(2)
ജി.ആർ. കവിയൂർ
16 10 2025
(കാനഡ, ടൊറന്റോ)
Comments