നിന്നോർമ്മ തണലിൽ

നിന്നോർമ്മ തണലിൽ

വിരഹത്തിന്റെ നിഴലിൽ ഞാൻ,
നിശബ്ദമായി നിന്നെ ഓർക്കുന്നു.
നിനവുകൾ ചുറ്റും പറന്നു,
ഹൃദയത്തിൽ ചേർന്ന് കിടക്കുന്നു.

പൂക്കൾ പോലും നിന്റെ സ്മിതം പോലെ,
മറഞ്ഞു പോയ ചലനത്തിൽ സത്യം പറയുന്നു.
കാറ്റിൽ നിന്നെ ഓർക്കുന്ന ഗന്ധം നിറയുമ്പോൾ,
മനസ്സിലൊരു വേദന ഉണരുന്നു.

നീ ഇല്ലാത്ത ഇടങ്ങളിൽ,
എന്നെ തേടി ഞാൻ നടന്നു.
ആ രാത്രിയുടെ നിഴലിൽ പോലും,
നിന്റെ ഓർമ്മകൾ എപ്പോഴും കൂടുന്നു.

ജീ ആർ കവിയൂർ
18 10 2025
(കാൻഡ, ടൊറോൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “