ആരാരുമറിയതെ( ലളിത ഗാനം)
ആരാരുമറിയതെ
( ലളിത ഗാനം)
ആരാരുമറിയതെ
അരിമുല്ല പൂ വിരിഞ്ഞു
അങ്ങ് മനസ്സിൻ താഴ് വരയിൽ
ആലോലം ചാഞ്ചാടി വസന്തം
നിഴലൊഴുകി വന്ന തുള്ളികൾ
നിറവിലോര്മകളിൽ ഗന്ധമായി
കാറ്റിൽ തൊടും നീലാവിൻ മായ
ഹൃദയസ്പന്ദന താളം ഉണരുന്നു
പുഷ്പവാതിൽ തുറന്ന് പാടുന്നു
നിനവിൻ സ്വരം ശാന്തമാക്കി
ചിറകടിച്ചു പറന്നു വന്ന നിമിഷങ്ങൾ
ചുംബനകനവായ് പിറവിയായി
നിറവിലൊളിയിലൊരു സ്പർശം
മൗനരാഗം സ്നേഹമായി വിതറുന്നു
വെളിച്ചം നിഴലായി രാവിൻ കീഴിൽ
നിൻ മുഖം തെളിയുന്നു ഉള്ളകത്തിൽ
ആരാരുമറിയതെ
അരിമുല്ല പൂ വിരിഞ്ഞു
പുതിയ സ്വപ്നങ്ങളിലേക്ക് നീയെത്തുന്നു
നോവിൻ നിറവിൽ ആനന്ദം നിറയ്ക്കുന്നു
ജീ ആർ കവിയൂർ
13 10 2025
(കാൻഡ, ടൊറോൻ്റോ)
Comments