ഹരഹര ശങ്കരാ പാർവതി സമേത പാഹിമാം

ഹരഹര ശങ്കരാ പാർവതി സമേത പാഹിമാം

ഹരഹര ശങ്കരാ പാർവതി സമേത പാഹിമാം (2)

അരികിൽ നീയും ശിവശക്തിയും,
അനുഗ്രഹം പകർന്നു ലോകം മുഴുവൻ.
ചന്ദനഗന്ധം നിറഞ്ഞ തേജസ്,
ചാരുഹാസം പകർന്നു പ്രഭയാകും.(2)

ഹരഹര ശങ്കരാ പാർവതി സമേത പാഹിമാം 

പാർവതിയാം മൃദുല സ്പർശം,
പതിയെ ചേർന്ന ദിവ്യ രൂപം.
ഗംഗയിലാഴ്ന്ന തേജോജ്വാല,
ഗിരിരാജപുത്രി പുണ്യം ചേർന്നു.(2)

ഹരഹര ശങ്കരാ പാർവതി സമേത പാഹിമാം 

നടനമാമ താളമാം ശിവലീല,
നിത്യസൗന്ദര്യ രഹസ്യം തെളിയും.
മനസ്സിലൊരു മന്ദസ്മിതം തീർത്ത്,
മോഹനമാം രൂപം ദർശിക്കേണമേ.(2)

ഹരഹര ശംകരാ പാർവതി സമേത പാഹിമാം 

ജീ ആർ കവിയൂർ
26 10 2025
(കാനഡ, ടൊറൻ്റോ)



Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “