ഗീതയായി മാറി
ഗീതയായി മാറി
ഒറ്റയായാൽ ഒറ്റയായ് മതിയേ,
എൻ പാതയത്രെ ശരിയായിരിക്കും,
നിലാവിൻ വെളിച്ചം ഹൃദയത്തിലിറങ്ങി,
മൗനത്തിൻ സംഗീതം കേൾപ്പിക്കും.(2)
പാതയിൽ ചുവടുകൾ മാഞ്ഞുപോയാലും,
സ്മരണകൾ പൊഴിഞ്ഞുതൂകും,
ഓരോ ശ്വാസത്തിലും സ്വപ്നങ്ങൾ വിരിയും,
ജീവിതം പുതുമയാകും.(2)
കാണുമെന്നാശ പ്രതീക്ഷയുണ്ടെങ്ങോ,
അവൾ ഇപ്പോഴും മനസ്സിൽതാമസിക്കും,
വേദനയോടൊപ്പം പാടിയാലും ഞാൻ,
ആ പാട്ട് പ്രണയമാകും.(2)
“ജി ആർ” പുഞ്ചിരിച്ചു പറയുന്നു,
തനിമ ഒരു വേദനയല്ല, ഒരു പ്രാർത്ഥനയാകുന്നു.(2)
ജീ ആർ കവിയൂർ
12 10 2025
(കാനഡ, ടൊറൻ്റോ)
Comments