കുറും കവിതകള്‍ 500
കുറും കവിതകള്‍ 500 ഓരോ യാത്രകളും അറിവിന്‍റെ നിഴല്‍ മരണങ്ങള്‍ മഴയും കടലും ഗസലുകളുടെ ഈണങ്ങള്‍ നിന്‍ ഓര്‍മ്മയുണര്‍ത്തി ..!! സന്തൂരില്‍ മേഘ രാഗ് മഴ ചിന്തകളില്‍ നിന്‍ കൊലുസ്സിന്‍ കിലുക്കം..!! ഇടിയും മിന്നലും മഴയും കാറ്റും . ജുഗല്‍ ബന്ധിയില്‍..!! മുകിലിന്‍ ചുംബനത്താല്‍ മലമടക്കുകളില്‍ കുളിര്‍ മഴ താഴ്വാരങ്ങളില്‍ വസന്തം ..!! ഗ്രീഷം ഇലപോഴിയിച്ചു കാറ്റ് മുളം തണ്ടിലുടെ നൊമ്പരം മറിയിച്ചു ..!! നോമ്പങ്ങള്‍ക്കറുതിക്കായ് പെരുവഴി തേടുന്നു. വിശപ്പിന്‍ നോക്കുത്തിക്കൊലങ്ങള്‍ ..!! പകല്‍ കിനാവിന്‍ കൊതുമ്പു വള്ളമേറി തുഴഞ്ഞു വന്നു ജീവിതം ..!! എരിയുന്ന പകലിന്റെ കനല്‍ തിളക്കം . കടലിനു സ്വര്‍ണ്ണവര്‍ണ്ണം ..!! കൈത്തോട്ടിന്റെ വരമ്പത്ത് കണ്ണുകളിടഞ്ഞു . പച്ചവയല്‍ കാറ്റിനു കുളിര്‍മ്മ ..!! ഉപ്പു തേടി പറക്കും ഉപ്പന്‍. വസന്തത്തിന്‍ കൂട്ടുകാരന്‍ ..!! വിരഹം ... കൂടു തേടി പറക്കുന്നു. നീലാകാശത്തിന്‍ ചുവട്ടില്‍ ..!! കേരളം വിട്ടു ബീഹാരത്തില്‍ ഉദര നിമിത്തം . ബഹുകൃത വേഷം ..!!